2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കഞ്ഞിവച്ച കള്ളന്‍

പനിക്കഥ

കഞ്ഞി വച്ച കള്ളന്‍

ഈയിടെ തെക്കുള്ള കള്ളന്മാരുടെ ഒരു സംഘം ഹോട്ടല്‍ മൂണ്‍ലാന്‍ഡ് സ്റ്റാറില്‍ ഒത്തുകൂടി.ആസിയാനും പന്നിപ്പനിയും സാമ്പത്തികമാന്ദ്യവുമെല്ലാം വിശദമായി ചര്‍ച്ച ചെയ്തു.ഒടുവില്‍ വിഷയം ഓണപ്പനിയിലെത്തി. ഇത്തവണ നമുക്ക് ഓണം മലബാറിലാക്കാം.കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ ഏരിയയില്‍ .പ്രധാന കള്ളന്‍ സത്യനാഥന്റെതായിരുന്നു ഐഡിയ.എല്ലാവരും പനിപിടിച്ച് അനങ്ങാന്‍ പറ്റാതെ കിടക്കുന്നതിനാല്‍ നമ്മുടെ മിഷ്യന്‍ ഈസി. അവിടമാണെങ്കില്‍ ഗള്‍ഫ് മണിയുടെ പൂരം സത്യന്‍ തുടര്‍ന്നു. "ആരും ഓടിച്ചു "പിടിക്കില്ല മറ്റൊരു വിദ്വാന്‍ സമാധാനിച്ചു. "നമുക്കായി ട്രെയിന്‍ വരെ നീട്ടിയില്ല്യോ!" മറ്റൊരാള്‍ മൊഴിഞ്ഞു. അങ്ങനെ അവര്‍ ആ ഓണക്കാലതൊരുനാള്‍ നട്ടുച്ചയ്ക് തന്നെ സ്തലത്തെത്തി.ദൗത്യം നിറവേറ്റി.പിറ്റേ ദിവസം മുന്‍ നിശ്ചയപ്രകാരം അവര്‍ സ്ഥലത്തെ ഹെല്‍ത്ത് സെന്ററില്‍ ഒത്തുകൂടി. "എടേയ് പാരസറ്റമോളല്ലാതെ മറ്റൊന്നും തന്നെ "കാണാനേയില്ല കള്ളത്തലവന്‍ നിരാശ.ഇതുതന്നെയായിരുന്നു എല്ലാവരുടെയും അവസ്ഥ. തങ്ങള്‍ക്ക് പറ്റിയ അമളിയോര്‍ത്ത് കള്ളന്മാര്‍ വ്രീളാവിവശരായി. ഇതിനിടെ ആശുപത്റിയിലെ ഈഡിസ് ഏമാന്മാര്‍ തിരുവിതാംകൂര്‍ രക്തത്തിന്റെ രുചി ആവോളം ആസ്വദിച്ചു.നാട്ടിലേക്ക് പോകാനായി റെയില്‍വ്വേ സ്റ്റേഷ്നില്‍ എത്തിയപ്പോഴേക്കും എല്ലാവര്‍ക്കും നീര്‍വീര്‍ച്ച തുടങ്ങിയിരുന്നു. പതിവില്ലാതെ വീടിന്റെ ഉമ്മറത്തിരുന്ന് കഞ്ഞി കുടിക്കുന്ന കള്ളന്‍ സത്യനെ കണ്ടപ്പോള്‍ ആ വഴി പോയ നണു ആശാന്റെ ആത്മഗതം. കള്ളനും കഞ്ഞി വച്ചു.
---------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ